◾https://dailynewslive.in/ ഇലക്ടറല്‍ ബോണ്ടുകളില്‍ സര്‍വ്വത്ര ദുരൂഹത. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളില്‍ മൂന്നു കമ്പനികളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ വന്‍ കരാറുകള്‍ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങള്‍ കോടികള്‍ ബോണ്ട് വഴി സംഭാവന ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുള്ള ഫ്യൂച്ചര്‍ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നീ മൂന്ന് കമ്പനകിള്‍ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റേയും റഡാറിലുണ്ടായിരുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യില്‍ നിന്നും പണം തട്ടിയെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ നടന്നതെന്നും യെച്ചൂരി ആരോപിച്ചു. നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു.
◾https://dailynewslive.in/ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമായതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വീണ്ടും നോട്ടീസ് നല്‍കി സുപ്രീം കോടതി. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പ്രസിദ്ധീകരിച്ച രേഖകളില്‍ എന്തുകൊണ്ടാണ് സീരിയല്‍ നമ്പറുകള്‍ ഇല്ലാത്തതെന്നും, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പറുകള്‍ പുറത്തുവിട്ടാല്‍ ബോണ്ട് നല്‍കിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റു. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും, വോട്ടെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചല്‍ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും, കൂടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്.
◾https://dailynewslive.in/ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്.
◾
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല നാലംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതോടൊപ്പം കലോത്സവം കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
◾https://dailynewslive.in/ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നല്‍കിയ ഹര്‍ജികളുള്‍പ്പെടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത് 237 ഹര്‍ജികള്‍. ചൊവ്വാഴ്ച തന്നെ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗിനും ഡിവൈഎഫ്ഐക്കും വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
◾https://dailynewslive.in/ പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ നിയമ പ്രശ്നം ഉന്നയിച്ച് ചര്‍ച്ച നയിച്ചതു് ശശി തരൂരാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപില്‍ സിബലാണ്. അതോടൊപ്പം രാഹുല്‍ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടന്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആലപ്പുഴയില്‍ പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന.
◾https://dailynewslive.in/ സംസ്ഥാനത്തെ വൈദ്യുതി മൊത്ത ഉപയോഗം തുടര്‍ച്ചായ നാലാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. അതോടൊപ്പം വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കെഎസ്ഇബിക്ക് നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.
◾https://dailynewslive.in/ റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍. റേഷന്‍ കടകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് നടത്താന്‍ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കടകളില്‍ കെവൈസി നടപടികള്‍ വൈകുന്നു. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തില്‍ മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. റേഷന്‍ വിതരണം മുടങ്ങാന്‍ പാടില്ല. ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കുമെന്നും പ്രശ്നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ രഹസ്യ ബാന്ധവം ഉണ്ട്. ഇപി ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തര്‍ധാരയാണ്. കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. ഇതല്ല ഉദ്ദേശമെങ്കില്‍ ജയരാജന്‍ അധികം വൈകാതെ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു
◾https://dailynewslive.in/ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിന്‍സിപ്പാള്‍. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രിന്‍സിപ്പാള്‍ നിലപാടെടുത്തു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
◾https://dailynewslive.in/ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും, ഇവിടെ സ്ത്രീകള്‍ക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകര്‍ഷിച്ചുവെന്നും അതിനാനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പത്മജ പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകനായ എംഎസ്എം കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നല്‍കിയേക്കും. പ്രിന്‍സിപ്പലിന്റെ പൂര്‍ണ്ണ ചുമതല നല്‍കുന്ന ഫയല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.
◾https://dailynewslive.in/ എറണാകുളം പറവൂര്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
◾https://dailynewslive.in/ പിക്കപ്പ് വാന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ മരിച്ചു. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു ഇന്ന് രാവിലെയാണ് മരിച്ചത്.
◾https://dailynewslive.in/ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകര്‍ക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂര്‍ ഓവേലി പെരിയ ചുണ്ടിയില്‍ പ്രസാദ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
◾https://dailynewslive.in/ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ യെദിയൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. ഒന്നര മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാന്‍ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ആകുമോ എന്ന് താന്‍ അന്വേഷിച്ചിരുന്നുവെന്നും അത് ഇത്തരം ഒരു കേസ് ആകുമെന്ന് കരുതിയില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.
◾https://dailynewslive.in/ ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ പേടിഎമ്മിന് അനുമതി നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചതോടെയാണിത്. സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ എന്‍പിസിഐ പച്ചക്കൊടി കാണിച്ചതിന് പിന്നാലെ പേടിഎം ഓഹരികളില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുശതമാനം മുന്നേറിയ പേടിഎം ഓഹരി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടതോടെ ലോക്ക് ചെയ്തു. ഓഹരിയ്ക്ക് 370.90 രൂപ എന്ന നിലയിലേക്ക് മുന്നേറിയതോടെയാണ് പേടിഎം ഓഹരിയില്‍ വ്യാപാരം താത്കാലികമായി നിര്‍ത്തിവെച്ചത്. മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സിനുള്ള അപേക്ഷയിലാണ് എന്‍പിസിഐ അനുമതി നല്‍കിയത്. നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള നടപടികളില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത് ഇന്ന് പ്രാബല്യത്തിലാവാനിരിക്കേ, ഇന്നലെയാണ് യുപിഐ സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ പേടിഎമ്മിന് എന്‍പിസിഐ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചത്. ഇതാണ് ഇന്ന് പേടിഎം ഓഹരിയില്‍ പ്രതിഫലിച്ചത്. അഞ്ചുശതമാനം മുന്നേറിയതോടെ പേടിഎമ്മിന്റെ വിപണിമൂല്യം 23,500 കോടിയ്ക്ക് മുകളിലായി. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് പേടിഎം യുപിഐ പേയ്‌മെന്റ് സേവനം നല്‍കുക. ഫോണ്‍പേ, ഗൂഗിള്‍ പേ പോലെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കനാണ് പേടിഎമ്മിനെ അനുവദിച്ചത്. മറ്റു ബാങ്കുകളുടെ നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്.
◾https://dailynewslive.in/ സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസത്തിനകം മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തു. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് സിം മാറിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രായ് നടപടികള്‍ കടുപ്പിച്ചത്.
◾https://dailynewslive.in/ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന ചിത്രത്തിന്റെ ടീസര്‍ റീലിസ് ആയി. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം എല്‍ദോ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ, സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അന്‍വര്‍ അലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോന്‍, വര്‍ക്കി എന്നിവര്‍ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപന്‍ എന്നിവരാണ് ഗായകര്‍.
◾https://dailynewslive.in/ ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് തുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭിക്കും. ബിജു മോനൊനൊപ്പം ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ സംവിധാനം. ഫെബ്രുവരി 16ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.
◾https://dailynewslive.in/ സിട്രോണ്‍ ഇസി3 എയര്‍ക്രോസ്, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി ഇവിഎക്‌സ്, ടാറ്റ കര്‍വ് ഇവി, ഒല ഇലക്ട്രിക് കാര്‍ എന്നിവയാണ് ഇക്കൊല്ലം വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഇലക്ട്രിക് കാര്‍ മോഡലുകള്‍. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ സി3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പാണ് അവതരിപ്പിക്കാന്‍ പോകുന്നത്. 11 മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 40 കിലോവാട്ട്അവര്‍ വരുന്ന വലിയ ബാറ്ററി പാക്കോടെയാണ് സിട്രോണിന്റെ ഇലക്ട്രിക് എസ് യുവി വരുന്നത്. ഒറ്റ ചാര്‍ജില്‍ തന്നെ 400 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാം. ഹ്യുണ്ടായി ക്രെറ്റ ഇവിക്ക് 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഇരട്ട 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള നവീകരിച്ച ഡാഷ്ബോര്‍ഡോട് കൂടിയാണ് ഇത് അവതരിപ്പിക്കാന്‍ പോകുന്നത്. മാരുതി സുസുക്കി ഇവിഎക്‌സിന് ഏകദേശം 22 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 60 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ടാറ്റ കര്‍വിന് വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ജനറേഷന്‍ 2 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ ഇലക്ട്രിക് വാഹനം 5-സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗ് ലക്ഷ്യമാക്കി 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒല ഇലക്ട്രിക് കാറിന് 40 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേര്‍ക്കപ്പെട്ടതല്ല. അലങ്കാരങ്ങള്‍, കാവ്യാത്മക പ്രയോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ് ഈ കൃതികളില്‍ കാണാന്‍ കഴിയുക. പ്രമേയം തെരഞ്ഞെടുക്കുമ്പോഴോ അതില്‍ നിന്നും ഒരു കഥാതന്തു വിരിയിച്ചെടുക്കുമ്പോഴോ ഔചിത്യത്തിന്റെ അതിരുകള്‍ കഥാകൃത്തിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി ഓര്‍ഫിയസ് എന്ന ഗന്ധര്‍വ്വ കിന്നരനെ പോലെ അനാദൃശവും സമാനതകളില്ലാത്തതുമായ ഒരു ലോകം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാര്‍ക്ക് ആ ലോകം പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്നു. അവരുടെ ചുറ്റുമുള്ള ലോകത്തിന് പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അങ്ങിനെ അവര്‍ പ്രാപ്തരാകുന്നു. ‘സറൗണ്ട് സിസ്റ്റം’. ഷഫീക്ക് മുസ്തഫ. റാറ്റ് ബുക്സ്. വില 465 രൂപ.
◾https://dailynewslive.in/ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഫ്രഞ്ച് ഫ്രൈസും പൊട്ടാറ്റോ ചിപ്‌സുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ശരീരഭാരം കൂടാനും കാരണമാകും. അതിനാല്‍ ഇവ പരമാവധി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വയര്‍ കുറയ്ക്കാന്‍ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും. വൈറ്റ് ബ്രെഡ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോ ധാരാളം അടങ്ങിയ ഇവ അധികമായി കഴിക്കുന്നത് അടിവയറ്റില്‍ കൊഴിപ്പ് ഉണ്ടാകാന്‍ കാരണമാകും. ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചീസ് ധാരാളം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകും. മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമായാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.88, പൗണ്ട് – 105.61, യൂറോ – 90.22, സ്വിസ് ഫ്രാങ്ക് – 93.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.32, ബഹറിന്‍ ദിനാര്‍ – 219.90, കുവൈത്ത് ദിനാര്‍ -269.61, ഒമാനി റിയാല്‍ – 215.31, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.17.