ഇടതുപക്ഷത്തിന്റെ ജനസമ്പര്‍ക്ക പരിപാടി തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയവരെ കായികമായി ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവരുന്നതെന്നും സുദാകരന്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. അതേസമയം ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണെന്നും നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഡിവൈഎഫ്‌ഐ. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് ഷാജിയെന്നും ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലീം ലീഗ് തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിപ്പ നിയന്ത്രണ വിധേയമെന്നും ആശങ്കയുടെ നാളുകള്‍ കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരില്‍ സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യ വന്ദേ ഭാരതിനും തിരൂരില്‍ സ്റ്റോപിനായുള്ള ശ്രമം തുടരുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കായംകുളത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കാന്റീന്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് ശുചിത്വം പാലിക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയത്. ശുചിത്വം പാലിക്കുന്നില്ലെന്ന നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ കാന്റീനില്‍ പരിശോധന നടത്തുകയായിരുന്നു.
ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പാര്‍ട്ടിയെ മുന്നണിയിലേക്ക് പൂര്‍ണ മനസോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇന്നലെ ദില്ലിയിലെത്തിയ എച്ച്ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകം നിലപാടറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു.
കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി നാളെ മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി എം.പി രമേഷ് ബിദുരിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി. ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നുമാണ് എംപി വിളിച്ചത്. സഭയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബിദുരിയുടെ പരാമര്‍ശം.
വര്‍ഗീയ അധിക്ഷേപം നേരിടിട ബി.എസ്.പി എംപി ദാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് മനോവീര്യം നല്‍കാനും പിന്തുണ നല്‍കാനുമാണ് രാഹുല്‍ ഇവിടെ വന്നതെന്നും നിങ്ങള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടെന്നും രാഹുല്‍ പറഞ്ഞതായി ദാനിഷ് അലി വ്യക്തമാക്കി.
അംബേദ്കര്‍ പട്ടിക ജാതിക്കാരനാണെന്നും അദ്ദേഹത്തെ ഭരണഘടനശില്പി എന്ന് വിഷേപ്പിക്കുന്നവര്‍ക്ക് വട്ടാണെന്നും വിഎച്ച്പി നേതാവ് ആര്‍ബിവിഎസ് മണിയന്‍. വിഎച്ച്പി മുന്‍ തമിഴ്നാട് വൈസ് പ്രസിഡന്റായ ആര്‍ബിവിഎസ് മണിയന്റെ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശനത്തിന് ഇടയാക്കി. ഇതോടെ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറാക്കിയിരിക്കുകയാണ് ആര്‍ബിവിഎസ് മണിയന്‍.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈന സന്ദര്‍ശനം റദ്ദാക്കി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2023 ക്രിക്കറ്റ് ലോകകപ്പ് വിജയിക്ക് 33 കോടി രൂപ. ആകെ 84 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് ഏകദേശം 16 കോടി രൂപ ലഭിക്കും.
