മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ . മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ വ്യക്തമാക്കി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണൽ നിലപാടെടുത്തത്. 2019ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു.സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക.
മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ
