കേരള പബ്ലിക് സർവീസ് കമ്മീഷൻ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പിഎസ്സി മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പി എസ് സി വഴി നടന്നുവെന്നും നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിഎസ്സിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ടെന്നും 2021-24 ജനുവരി 1 മുതൽ ജൂൺ വരെ 573 പരീക്ഷകളാണ് പി എസ് സി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകളിലേക്ക് പിഎസ്സി കൃത്യമായി നിയമനം നടത്തുന്നുണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ട് ഇതെല്ലാം മറച്ചുവെച്ചാണ് പിഎസ്സി വെള്ളാനയാണെന്ന വിമർശനം മാധ്യമങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി
