താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കോഴിക്കോട് പ്രതികളായ വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. പ്രതികളായ വിദ്യാർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
ഷബഹാസ് വധക്കേസിലെ പ്രതികൾക്ക് തുടർ പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് കേരളാ ഹൈക്കോടതി
