അസത്യം പ്രചരിപ്പിച്ച്, വിവാദം സൃഷ്ടിക്കാനും അതിലൂടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയേതരമാക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ശ്രമം. വിഷയങ്ങളെ അടർത്തിയെടുത്ത് വർഗീയ ചുവയോടെ അവതരിപ്പിക്കുകയാണ് എന്നും വിജയരാഘവൻ പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വന്നതോടെ യുഡിഎഫ് ആശങ്കയിലാണ്, വാഗ്ദാനം നൽകി പിവി അൻവറിനെ കൊണ്ടുപോയ കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അൻവറിനെ തെരുവിലാക്കി, യുഡിഎഫ് അവസരവാദത്തിൻ്റെ ഉദാഹരണമായി മാറിഅസംതൃപ്തരുടെ കേന്ദ്രമാണ് നിലമ്പൂരിലെയും കേരളത്തിലെയും യുഡിഎഫ്എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി എ വിജയരാഘവൻ
