കേരള തീരത്തിനടുത്തു തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത. തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ജൂണ്‍ 16, ജൂണ്‍ 18 തീയതികള്‍ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരള തീരത്തിനടുത്തു തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത
