എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി. പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ പ്രതികരിച്ചില്ലെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.
എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി
