അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി വേണു ഗോപാൽ. ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിലും, ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല എന്ന് കെസി വേണുഗോപാൽ
