സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമെന്നും എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും കെ സി വേണുഗോപാല്‍ എംപി. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സമുദായിക സംഘടനകളെ ഒപ്പം ബിജെപി നിർത്താൻ ശ്രമിച്ചത്തിന്‍റെ ഫലം ഛത്തീസ്‌ഗഡിൽ കണ്ടു. ഒപ്പും നിർത്തുകയും അതേസമയം തന്നെ ആക്രമിക്കുകയും ചെയ്യും. സമുദായങ്ങളെ ചേർത്ത് പിടിക്കുന്നത് പി ആർ വർക്ക് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്ന് കെ സി വേണുഗോപാൽ
