പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ഇന്നത്തെ കേരള ബജറ്റ് എന്ന് കെ സി വേണുഗോപാൽ എംപി. സർക്കാരിന്റെ സാമ്പത്തിക പരാധീനതകൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.
കേന്ദ്രസർക്കാരിനെ മാതൃകയാക്കി വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി ഒരുക്കുകയാണ് ബജറ്റ്. കോടതി ഫീസ് പോലും വർധിപ്പിച്ചു.പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. റബ്ബറിന്റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വർധനവ് മാത്രമാണുണ്ടായത്. ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലിനെ കുറിച്ചും വ്യക്തതയില്ല.ദിശാബോധം ഇല്ലാത്തതും വീരസ്യം മുഴക്കലും മാത്രം നിറഞ്ഞതാണ് ബജറ്റിന്റെ ബാക്കിപത്രമെന്നും കെ.സിവേണുഗോപാൽ കുറ്റപ്പെടുത്തി.