മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലാൻഡിനെ സമീപിച്ച് കേന്ദ്രം. ഇതിനായി നെതർലാൻഡ് സർക്കാരിന് ലെറ്റർ റോഗടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലെറ്റർ റോഗടറി കൈമാറിയത്. ലെറ്റർ റോഗടറി കൈമാറിയ സാഹചര്യത്തിൽ നെതർ ലാൻഡ്സിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ അടിയന്തര തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
മുൻ ഡിജിപിക്കെതിരായ അഴിമതി കേസിൽ വിവരങ്ങൾ തേടി നെതർലാൻഡിനെ സമീപിച്ചെന്ന് കേന്ദ്രം
