ആര് ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വയലന്‍സിന് പ്രാധാന്യമുള്ള ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിന്റെ പ്രഥമ നിര്‍മ്മാണ സംരംഭമാണ്. ഓ മൈ ഗോഡ്, കട്ടപ്പനയിലെ ഋത്വിക് റോഷന്, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സോളമന്റെ മണവാട്ടി സോഫിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമ്പു വില്‍സണ്‍, ആട്ടം ഫെയിം ജോളി ആന്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവര്‍ക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയന്‍ അഭിഷ്, ആന്‍ഡ്രിയ അഭിഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘കാളരാത്രി’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
