ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കെ സുരേന്ദ്രൻ. കാലഹരണപ്പെട്ട യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇടത്-വലത് മുന്നണികളുടെ വർഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കെ സുരേന്ദ്രൻ
