മുസ്ലിം ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ലെന്നും,റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ സിപിഎം നടത്തുന്ന തൊരപ്പൻ പണിയാണെന്നും കെ മുരളീധരൻ.എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോൺഗ്രസ് സഹകരിക്കില്ല. മലപ്പുറത്ത് വിഭാഗീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തകർ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താനെന്ന് കെ മുരളീധരൻ
