എന്‍ മണ്ണ് എന്‍ മക്കൾ എന്ന പ്രചാരണ പരിപാടിക്കിടെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. വെള്ളിയാഴ്ചയാണ് ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്. ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കൽ സമ്മാനം ആവശ്യപ്പെട്ട ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ പൊങ്കൽ സമ്മാനമായി നൽകുന്നത് ആയിരം രൂപ മാത്രമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് കെ.അണ്ണാമലൈ
