എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത നഴ്സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചതെന്നും, മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നുമാണ് എസ്ഐ ഷമീലിന്റെ മൊഴി. അതോടൊപ്പം എസ്ഐ ഷമീലിനെതിരെ നടപടി വേണമെന്നും, സുരക്ഷാ വീഴ്ച മറച്ചുവെക്കാനാണ് എസ്ഐ ശ്രമിച്ചതെന്നും എം വിജിൽ എം എൽ എ പരാതി അന്വേഷിക്കുന്ന എസിപി മുൻപാകെ മൊഴി നൽകിയിട്ടുണ്ട്, അന്വേഷണ റിപ്പോർട്ട് ഉടൻ കമ്മീഷണർക്ക് കൈമാറിയേക്കും.
എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീൽ
