anil 2

കേരളത്തിന്‍റെ ആവശ്യത്തിനുള്ള ജയ അരി ആന്ധ്രയിൽ നിന്ന് എത്താൻ വൈകും.പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാൻ  കുറഞ്ഞത് നാല് മാസമെടുക്കും.

അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി അടിയന്തരമായി എത്തിക്കാൻ ആന്ധ്ര സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കടുത്ത വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനിൽ ചര്‍ച്ച നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *