വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു വർഷങ്ങൾക്കു ശേഷം. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ് , റഹ്മാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ട്. കഥയുടെ പകുതി ഭാഗം മുതൽ ഒരു മുഖ്യ കഥാപാത്രമായി എത്തുകയാണ് നിവിൻ പോളി. നിതിൻ മോളി എന്ന ഒരു ഫിലിം സ്റ്റാറിനെയാണ് നിവിൻ പോളി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറയുകയുണ്ടായി ഞാൻ വിനീതിനെ മാത്രം ബ്ലൈൻഡ് ആയി വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തത് എന്ന്. ആദ്യമായിട്ട് കഥ കേട്ടപ്പോൾ തനിക്ക് കുറച്ചു പേടിയുണ്ടായിരുന്നു എന്നും പിന്നീട് വിനീതിനോട് നേരിട്ട് ചോദിച്ചു ഈ കഥാപാത്രം ചെയ്താൽ ശരിയാകുമോ എന്ന്. മാത്രമല്ല മറ്റു പലരെ കൊണ്ടും ചോദിപ്പിക്കുകയും ചെയ്തു. അപ്പോഴെല്ലാം വിനീത് പറഞ്ഞ മറുപടി ഇത് ഓക്കെയാണ് എന്നാണ്. ഇതിലെ ഡയലോഗ് ഒക്കെ പറയാൻ തനിക്ക് പേടിയുണ്ടായിരുന്നു എന്നും, വിനീതിനോട് പലവട്ടം ചോദിച്ചിട്ടുണ്ട് പ്രേക്ഷകർ ഇതൊക്കെ എങ്ങനെ എടുക്കും എന്ന്. അപ്പോൾ വിനീത് പറഞ്ഞ മറുപടി നീ എന്നെ വിശ്വസിക്ക്, ഇത്രനാളും നീ വിശ്വസിച്ചില്ലേ അതുപോലെ ഇതും ഓക്കേ ആണ് എന്നാണ്. തന്റെ കരിയർ പാത്ത് വിനീതിന് അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ സഹായിച്ചു എന്നും നിവിൻ പോളി അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു ഗസ്റ്റ് റോൾ മാത്രമാണ് അതെന്നായിരുന്നു താൻ ആദ്യം ചിന്തിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രേക്ഷകരിൽ നിന്നും ആ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു എന്നുള്ള തരത്തിലുള്ള മറുപടികൾ ആണ് ലഭിച്ചത്. അത് തനിക്ക് ഏറെ സന്തോഷം നൽകി എന്നും നിവിൻ പോളിപറയുന്നുണ്ട്.
ഞാൻ വിനീതിനെ മാത്രം വിശ്വസിച്ച് ചെയ്ത കഥാപാത്രമാണത്” നിവിൻ പോളി
