കരയിലും ആകാശത്തും യുദ്ധസമാന സാഹചര്യമാണ് ഗാസയുടെ അതിര്‍ത്തികളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 704 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഇസ്രായേലില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും ബന്ദികളാക്കപ്പെട്ടവരുമായ ഫ്രഞ്ചുകാരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ജറുസലേമില്‍ കൂടിക്കാഴ്ച നടത്തിയ മക്രോണ്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
കരയിലും ആകാശത്തും യുദ്ധസമാന സാഹചര്യമാണ് ഗാസയുടെ അതിര്‍ത്തികളില്‍
