കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും എഡിഎം നവീൻ ബാബുവും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്. തെറ്റ് പറ്റിപ്പോയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞതായാണ് എഴുതി നൽകിയതെങ്കിലും കൂടുതൽ കാര്യങ്ങൾ കളക്ടർ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം നവീൻ ബാബുവിൻറെ കുടുംബം തുടക്കം മുതൽ കലക്ടറെ സംശയിക്കുന്നുണ്ട്.
എഡിഎം നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്
