ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയര്‍ലൈന്‍ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ബജറ്റ് കാരിയറായ ഇന്‍ഡിഗോ. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ ഇന്‍ഡിഗോയുടെ ഓഹരികള്‍ 13% വരെ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 62% വിപണി വിഹിതമാണ് ഇന്ഡിഗോയ്ക്കുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ എയര്‍ലൈന്‍ 987 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 2026 സാമ്പത്തിക വര്‍ഷത്തില്‍ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ഇന്‍ഡിഗോ ലക്ഷ്യമിടുന്നു. കമ്പനിക്ക് 439 വിമാനങ്ങളുണ്ടായിരുന്നു, അതില്‍ 50 എണ്ണം സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 50 പുതിയ വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിപണി വളര്‍ച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ഇന്‍ഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്.
വന്‍ നേട്ടം സ്വന്തമാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍
