തൊഴിൽ തട്ടിപ്പിൽ പെട്ട് റഷ്യ-യുക്രൈന് യുദ്ധഭൂമിയിലെത്തിയ ഇന്ത്യക്കാരിൽ ചിലർ കൊല്ലപ്പെട്ടെന്ന് തിരുവനന്തപുരം, പൂവാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്റെ വെളിപ്പെടുത്തൽ. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇന്ത്യക്കാരാണ് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടെന്ന്അദ്ദേഹം വെളിപ്പെടുത്തിയത്. ഡ്രോൺ ആക്രമണത്തിൽ പരിക്കുപറ്റി കാൽ തകർന്നുപോയ ഡേവിഡിന് ഒരു ദിവസത്തിനു ശേഷമാണ് ചികിത്സ ലഭിച്ചത്. സെക്യൂരിറ്റി ജോലിക്ക് എന്നു പറഞ്ഞ് എത്തിയ ഡേവിഡിനെ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നിർബന്ധിതമായി കൂലി പട്ടാളത്തിലേക്ക് ചേർക്കുകയായിരുന്നു.
തൊഴിൽ തട്ടിപ്പിൽ പെട്ട് റഷ്യ-യുക്രൈന് യുദ്ധഭൂമിയിലെത്തിയ ഇന്ത്യക്കാരിൽ ചിലർ കൊല്ലപ്പെട്ടെന്ന് സൂചന
