ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ അടിപതറിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് എടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമ(87)യുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.101 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്സും റഷീദും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
230 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
