സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും വാട്സ്ആപ്പ് സേവനം തുടങ്ങി. മൊബൈലില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയത്. പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലുമായി സഹകരിച്ചാണ് സേവനം ലഭ്യമാക്കിയത്. പ്രാദേശിക ഭാഷയിലും ബാങ്കിങ് സേവനം അറിയാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഉത്തരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വാതില്‍പ്പടി സേവനത്തിന് അപേക്ഷിക്കല്‍, അടുത്തുള്ള പോസ്റ്റ് ഓഫീസ് തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്കാന് കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.