ലോകകപ്പ് ഫൈനലിൽ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയും തുടർന്ന് ശ്രേയസ് അയുരും പുറത്തായി. അതേസമയം ഏകദിന ലോകകപ്പ് ഫൈനലിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ 10 ഓവറില്‍ തന്നെ 2 റെക്കോര്‍ഡ് സ്വന്തമാക്കി. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റനായി രോഹിത് ശര്‍മയും, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട് കോലി രണ്ടാമതുമായി.