അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ, ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ജയം. 214 റൺസിനാണ് ന്യൂസിലാൻഡിനെ ഇന്ത്യ തകർത്തത്. 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 81 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ മുഷീർ ഖാനാണ് കളിയിലെ താരം.19 റൺസ് നേടിയ ക്യാപ്റ്റൻ ഓസ്കാർ ജാക്ക്സണാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ.
അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ, ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ജയം
