അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക, ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണം തടയാൻ വേണ്ടിയാണെന്ന് അവർ ആരോപിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും ഇന്ത്യാസഖ്യം ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ കൂടി വേണ്ടിയാണ് ഈ അറസ്റ്റ് നാടകം എന്നും അവർ പ്രതികരിച്ചു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്കയുമായി ഇന്ത്യ സഖ്യം
