പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചട്ടം മറികടന്ന് അസി. പ്രൊഫസർ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനെറി സർവകലാശാലയിൽ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാൽ, വിജ്ഞാപനത്തിൽ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. വെറ്ററിനറി സർവകലാശാലയുടെ ചട്ടത്തിൽ ഭേദഗതി വരുത്താതെ ഇങ്ങനെ പ്രായപരിധി നിശ്ചയിച്ചത് നിയമപ്രശ്നങ്ങളുയർത്തിയേക്കും. 2014-ൽ പ്രായ ഇളവ് നൽകി സർവകലാശാലയിൽ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ജോലി നഷ്ടമായിരുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചട്ടം മറികടന്ന് അസി. പ്രൊഫസർ നിയമനത്തിന് വിജ്ഞാപനമിറക്കി
