വിപിൻ ദാസ് സംവിധാനം ചെയ്ത് ദീപു പ്രദീപിൻ്റെ രചനയിൽ 2024 മെയ് 16ന് റിലീസ് ചെയ്യുന്ന സിനിമയാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എൻ്റർടെയ്ൻമെൻ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ , നിഖില വിമൽ , അനശ്വര രാജൻ , ബേസിൽ ജോസഫ് , യോഗി ബാബു എന്നിവർ ഈ ചിത്രത്തിലെ അഭിനയിക്കുന്നുണ്ട്. അങ്കിത് മേനോൻ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ ഒരു ട്രെൻഡ് എന്ന് പറയുന്നത് സിനിമയുടെ പ്രമോഷനുവേണ്ടി താരങ്ങൾ നൽകുന്ന ഇന്റർവ്യൂസാണ്. ഇപ്പോൾ സിനിമകളെക്കാൾ ഏറെ ജനങ്ങൾ കാത്തിരിക്കുന്നത് താരങ്ങൾ നൽകുന്ന ഇന്റർവ്യൂസിനായിട്ടാണ്. ഇക്കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് ബേസിൽ ജോസഫും പൃഥ്വിരാജും അടങ്ങുന്ന ടീം നൽകിയ ഇന്റർവ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിൽ പൃഥ്വിരാജ് പുതിയ മുഖം എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നുണ്ട്, ഒപ്പം തന്നെ ബേസിൽ ജോസഫ് നന്നായി പാടും എന്നും അദ്ദേഹം പറഞ്ഞു. അതിനെത്തുടർന്ന് ബേസിൽ ജോസഫ് പുതിയ മുഖം എന്നു തുടങ്ങുന്ന പാട്ട് പാടി. അത് കേട്ട് ചിരിക്കാത്തവർ ആരും തന്നെ ഇല്ലായിരുന്നു. അത് മാത്രമല്ല അവതാരകൻ ബേസിൽ ജോസഫിനോട് ചോദിക്കുന്നുണ്ട് പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കാൻ പോയിട്ട് പുതിയ കഥ എന്തെങ്കിലും അദ്ദേഹത്തോട് പറഞ്ഞോഎന്ന്…? എന്നാൽ ബേസിൽ ജോസഫ് നൽകിയ മറുപടി കഥ പറയാൻ പറ്റിയില്ലെങ്കിലും ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു. മാത്രമല്ല ദിവസവും ഇംഗ്ലീഷ് സ്മൂത്തായി സംസാരിക്കുന്നതിനുള്ള ടിപ്സ് ചോദിക്കാറുണ്ടെന്നും പറഞ്ഞു. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ അജു വർഗീസ് പാടുന്ന കൃഷ്ണ കൃഷ്ണ എന്നു തുടങ്ങുന്ന ഗാനം അജു വർഗീസ് ആണ് പാടിയത് എന്ന് പൃഥ്വിരാജിന് ആദ്യം മനസ്സിലായില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു. അവതാരകൻ ബേസിൽ ജോസഫിനോട് ഹിന്ദിയിൽ സിനിമയെടുക്കുന്നതിനെ പറ്റി ചോദിക്കുന്നുണ്ട്. ഹിന്ദി നന്നായിട്ട് അറിയാമോ എന്നും ചോദിച്ചു. “എനിക്ക് ഹിന്ദി ഒക്കെ അറിയാം സുഗമപരീക്ഷക്ക് നൂറിൽ നൂറ് മാർക്ക് കിട്ടിയതാണ്” എന്നായിരുന്നു ബേസിൽ ജോസഫിന്റെ തഗ് മറുപടി. ഇവർ നൽകിയ ഇന്റർവ്യൂസിനെക്കാൾ മികച്ചതായിരിക്കും സിനിമ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
എനിക്ക് ഹിന്ദി ഒക്കെ അറിയാം സുഗമപരീക്ഷക്ക് നൂറിൽ നൂറ് മാർക്ക് കിട്ടിയതാണ്” – ബേസിൽ ജോസഫ്
