വെന്യു സബ്കോംപാക്റ്റ് എസ്യുവിയുടെ പുതിയതും താങ്ങാനാവുന്നതുമായ എസ്(ഒ)+ വേരിയന്റ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രിക് സണ്‍റൂഫ് ഘടിപ്പിച്ച ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയത്. ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റ് 9,99,900 രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാണ്. ഇലക്ട്രിക് സണ്‍റൂഫിന് പുറമെ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ , ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ തുടങ്ങിയവയുമായാണ് പുതിയ വെന്യു എസ്(ഒ)+ വേരിയന്റില്‍ വരുന്നത്. പുതിയ ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റ് 120 ബിഎച്പിക്ക് പര്യാപ്തമായ 1.2ലി, ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഓഫര്‍ ട്രാന്‍സ്മിഷന്‍.