ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു.ഗുജറാത്ത് രാജ്കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ച് 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.രണ്ടര വർഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നു. ഇത്രയും കാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു. അഹമ്മദാബാദിലെ രണ്ട് ഗെയിമിംഗ് സോണുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യങ്ങൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കോതിയെ അറിയിച്ചു.
ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
