എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡനെതിരായ ആരോപണം. ഇത് സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു.