സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ ഓറഞ്ച് അലര്ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലര്ട്ടാണ്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ. മെയ് 19 മുതൽ 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി എന്ന് കളക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
