നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറുകയും തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നല്‍കുകയായിരുന്നു. എന്നാൽ ആസിഫ് തന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ്, തെറ്റുപറ്റിയെങ്കില്‍ മാപ്പ് ചോദിക്കുമെന്ന് രമേശ് നാരായണന് വ്യക്തമാക്കി. എനിക്ക് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതസംവിധായകന് പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം
