പ്രമുഖ വായ്പാ സ്ഥാപനം എച്ച്ഡിഎഫ്സിയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18 ശതമാനം ഉയര്‍ന്ന് 4454 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,781 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയര്‍ന്ന് 4639 കോടി രൂപയായി. മൊത്ത വ്യക്തിഗത നിഷ്ക്രിയ വായ്പകള്‍ വ്യക്തിഗത പോര്‍ട്ട്ഫോളിയോയുടെ 0.91 ശതമാനവും, മൊത്ത നിഷ്ക്രിയ നോണ്‍-വ്യക്തിഗത വ്യക്തികള്‍ വ്യക്തി ഇതര പോര്‍ട്ട്ഫോളിയോയുടെ 3.99 ശതമാനവുമാണ്. സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് മൊത്തം എന്‍പിഎല്‍ 9355 കോടി രൂപയാണ്. ആകെ ആസ്തി 6,90,284 കോടി രൂപയായി ഉയര്‍ന്നു.