തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ‘ഹനുമാന്‍’. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ഹനുമാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വിദേശത്തും ഹനുമാന് മികച്ച സ്വീകാര്യതയാണ്. ഹനുമാന്‍ വിദേശത്ത് മാത്രം 50 കോടിയില്‍ അധികം നേടി എന്നാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. തേജ സജ്ജ നായകനായി എത്തിയ ചിത്രം ഹനുമാന്‍ ഒരു സര്‍പ്രൈസ് ഹിറ്റായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബില്‍ നേരത്തെ എത്തിയിരുന്നു. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം. തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ.