അഴിമതിക്കേസില്‍ അമേരിക്കന്‍ കോടതികുറ്റം ചുമത്തിയ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി കമ്പനിയിലെ നിക്ഷേപത്തില്‍ നിന്ന് ഒരു ചില്ലി കാശുപോലും പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി രാജീവ് ജെയിനിന്റെ ജു.ക്യു.ജി പാര്‍ട്ണേഴ്സ്. അഴിമതി ആരോപണം പുറത്തു വരുന്നതിനു മുമ്പ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 9.7 ബില്യണിന്റെ നിക്ഷേപമാണ് (ഏകദേശം 81,800 കോടി രൂപ) ജി.ക്യു.ജിക്ക് ഉണ്ടായിരുന്നത്. കമ്പനിയുടെ മൊത്തം ആസ്തിയുടെ 6.1 ശതമാനം വരുമിത്. അദാനി കമ്പനികളുടെ അടിത്തറ ശക്തമാണെന്നും വ്യതിയാനങ്ങളെ മറികടക്കാനുള്ള പ്രാപ്തി കമ്പനികള്‍ക്കുണ്ടെന്നും ജി.ക്യു.ജി വിശ്വാസം പ്രകടിപ്പിക്കുന്നു. യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരിക്കുന്നത് അദാനി ഗ്രീന്‍ എനര്‍ജിയുടെ ജീവനക്കാര്‍ക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
അദാനി കമ്പനിയിലെ ജി.ക്യു.ജി നിക്ഷേപം തുടരും!
