ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐഡി’യിലെ മനോഹര മെലഡി ഗാനം റിലീസ് ചെയ്തു. നിഹാല്‍ സാദിഖ് സംഗീതം ഒരുക്കിയ ഗാനം അലപിച്ചിരിക്കുന്നത് നിഹാല്‍ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് ഗാനരംഗത്ത് ഉള്ളത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
ധ്യാന്‍ ശ്രീനിവാസന് നായകനായ ‘ഐഡി’യിലെ ഗാനം
