സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 74,560 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണവില റെക്കോഡ് ഭേദിച്ചിരുന്നു. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്നതാണ് സ്വര്‍ണ വിലയിലെ വര്‍ധനവിനുളള കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയാറാകുന്നതാണ് സ്വര്‍ണത്തിന്റെ റെക്കോഡ് ഭേദിച്ചുളള മുന്നേറ്റത്തിനുളള കാരണം. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ (1.60 ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,433 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറാണ് റെക്കോഡ് വില. ഇസ്രായേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ ഇത് മറികടക്കാനുളള സാധ്യതകളാണ് ഉളളത്.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന, പവന് 74,560 രൂപ!
