ഗാസയിൽ ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെ ഉണ്ടായ കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു 500ലേറെ പേർക്ക് പരിക്കേറ്റു. ഹമാസിന്റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത് എന്നാൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം. നേരത്തെ ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിലേക്കുള്ള ട്രക്കുകൾ തടയപ്പെടുകയും ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ഇന്ധന വിതരണവും തടഞ്ഞിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.
വീണ്ടും യുദ്ധഭൂമിയായി ഗാസ
