ഗഗൻയാൻ ദൗത്യം 2025ൽ സാധ്യമാകും. ഇസ്രോ ചെയർമാൻ എസ്.സോമനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തുന്നതാണ്. ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ജൂലൈയിൽ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം രണ്ട് ആളില്ല ദൗത്യങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.ആദ്യ ഗഗൻയാൻ മനുഷ്യ ദൗത്യത്തിൽ രണ്ട് സഞ്ചാരികളാണ് ഉണ്ടാകുക. കന്നി ദൗത്യത്തിൽ ഒരു സഞ്ചാരിയെ മാത്രമയക്കുന്ന കാര്യവും പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗഗൻയാൻ ദൗത്യം 2025ൽ സാധ്യമാകും
