അസമിലെ തിൻസുകിയയിൽ നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണ് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട് .ആറ് പേരടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബിഹാറിൽ നിന്ന് അസമിലെ തിൻസുകിയയിലേക്ക് പോവുകയായിരുന്നു.കാറിന് റോഡിൽ വെച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണു.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി.
അസമിലെ തിൻസുകിയയിൽ നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണ് നാല് പേർ മരിച്ചു
