കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്. ക്ഷേത്രത്തിലെ ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ നാട്ടാന പരിപാലനചട്ട ലംഘനം ഉണ്ടായെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി ഇന്ന് രാവിലെ തന്നെ മന്ത്രിക്ക് കൈമാറിയിരുന്നു.
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി
