ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബംഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നുവെന്നും നമ്മളുമായി എന്ത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കേണ്ടതുണ്ടെന്നും 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യക്ക് ഒരു നീണ്ടതും സവിശേഷമായതുമായ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി
