അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്.ഒരു രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചാകണം കുടിയേറ്റം. ഇന്ത്യൻ പ്രതിഭകൾക്കും ഇന്ത്യൻ വൈദഗ്ധ്യത്തിനും ആഗോള തലത്തിൽ പരമാവധി അവസരങ്ങൾ ലഭിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി
