ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യന്മാരുടേയും പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികല്‍ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീല്‍ ഫ്ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം- ഷമേജ് ശ്രീധര്‍. ബിനി ശ്രീജിത്തിന്റെ വരികള്‍ക്ക് ലിബിന് സ്കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ രാജന്.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.