‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന് അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ഒപ്പം ജോമോന് ജ്യോതിറും സോഷ്യല്‍ മീഡിയയിലെ ടാന്‍സാനിയന്‍ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഇന്നസെന്റ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എകെഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
‘ഇന്നസെന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
