ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘ബോളാഗോളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണില്‍ പന്ത് തട്ടുമ്പോള്‍ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം ഹൃദയസ്പര്‍ശിയായി പകര്‍ത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഐസ്ലന്‍ഡിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നാട്ടിലെ യഥാര്‍ത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഖില്‍ പ്രഭാകര്‍, കൈലാഷ്, ആലിയ, ഉണ്ണി നായര്‍, കാശിനാഥ്, ലത അനില്‍, ലാല മലപ്പുറം, ശിക്കു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘ബോളാഗോളം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
