പുകയില ഉത്പന്നങ്ങൾക്ക് മേൽ ഉയർത്തിയ തീരുവ ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത് സെസ് അല്ല എക്സൈസ് ഡ്യൂട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പുകയില കർഷകരെയും ബീഡി തൊഴിലാളികളെയും ബിൽ ദോഷകരമായി ബാധിക്കില്ല. രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റർ ചെയ്ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 1944ലെ സെൻട്രൽ എക്സൈസ് ആക്ട് ഭേദഗതി ചെയ്യുന്നതിനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
പുകയില ഉത്പന്നങ്ങൾക്ക് മേലുള്ള എക്സൈസ് ഡ്യൂട്ടി വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ
